മൂവാറ്റുപുഴ : വൈസ്മെന്‍ ഇന്റര്‍നാഷ്ണല്‍ സോണ്‍ 3 യുടെ ആഭിമുഖ്യത്തില്‍ വനിതകളുടേയും കുട്ടികളുടേയും കലാപരിപാടികള്‍ മൂവാറ്റുപുഴ ലയണ്‍സ് ക്ലബ്ബ് ഹാളില്‍ വച്ച് നടന്നു. ലഫ്റ്റനന്റ് റീജിയണല്‍ ഡയറക്ടര്‍ ബേബി മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ റീജിയണല്‍ ഡയറക്ടര്‍ ജോര്‍ജ്ജ് എം അമ്പാട്ട് സമത്വ 2023 ഉദ്ഘാടനം നിര്‍വ്വഹിച്ചു. റീജിയണല്‍ ഡടറക്ടര് ഇലക്റ്റ് സുനില്‍ ജോണ്‍, റീജിയണല്‍ സെക്രട്ടറി ബിനോയി പൗലോസ്, എല്‍.ആല്.ഡി. ഇലക്ട് ടോമി ചെറുകാട്ട്, എല്‍ദോസ് ഏലിയാസ്, ജോളി ജോണ്‍, ലയ ജോര്‍ജ്ജ്, ആര്. ഹരിപ്രസാദ്, പ്രീതി സുരേഷ്, മില്‍സണ്‍ ജോര്‍ജ്ജ്, സിജു ജേക്കബ്ബ്, കെ.എസ്. സുരേഷ് എന്നിവര്‍ സംസാരിച്ചു. യോഗത്തിന് ക്ലബ്ബ് പ്രസിഡന്റ് റോയി പോള്‍ സ്വാഗതവും, സോണ്‍ ജോയിന്റ് സെക്രട്ടറി ജോര്‍ജ് വെട്ടിക്കുഴി നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ ക്ലബ്ബുകളിലെ അംഗങ്ങള്‍ പങ്കെടുത്ത കലാപരിപാടികളും ഉണ്ടായിരുന്നു

