കൊച്ചി: കേരള സര്‍വകലാശാല കലോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.എസ്എഫ്ഐക്കാര്‍ കെഎസ്യു പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് സതീശന് വിമര്‍ശിച്ചു.സര്‍വകലാശാല കലോത്സവങ്ങളില്‍ കോളജ് യൂണിയന് ഭാരവാഹികള്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. എസ്എഫ്ഐ ക്രിമിനലുകള്‍ അഴിഞ്ഞാടുന്നത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ്.കെഎസ്യു പുതുതായി ജയിച്ച് വന്ന കോളജുകളിലെ ഭാരവാഹികളെയും പ്രവര്‍ത്തകരെയും കൂരമായി ആക്രമിക്കുകയാണ്. ഇവരെ നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ആരുമില്ലേയെന്ന് സതീശന് ചോദിച്ചു
സിദ്ധാര്‍ഥന്റെ മരണവും എസ്എഫ്ഐ ക്രിമിനലുകളുടെ കണ്ണ് തുറപ്പിച്ചില്ല: സതീശന്
by NEWS DESK 3
by NEWS DESK 3

