തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെതിരെ മുഖ്യമന്ത്രി വി ഡി സതീശന്. ആന്റോ അഗസ്റ്റിന് പല കേസിലും പ്രതിയെന്ന് പറഞ്ഞ അദ്ദേഹം ഇതാണോ മാധ്യമപ്രവര്‍ത്തനമെന്നും ചോദിച്ചു. ഇന്ത്യ ടുഡേ റൗണ്ട് ടേബിള്‍ കോണ്‍ക്ലെവിലെ ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രിയുടെ മറുപടി. പല വഞ്ചനാകേസുകളിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജിഎസ്ടി ഫ്രോഡ് കേസും പേരുണ്ട്. ഗൗരവമായ കുറ്റകൃത്യത്തിന്റെ പേരില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കോടതിയില്‍ നിന്നുള്ള വാറന്റിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പൊലീസ് വളരെ സംശയമനം പാലിച്ചിരുന്നു. ഒരു വാര്‍ത്തയുമായും ഇതിന് ബന്ധമില്ല. ഗുരുതരമായ കുറ്റകൃത്യവുമായി ബന്ധപ്പെട്ടാണിത്. വീട് റെയ്ഡ് ചെയ്തപ്പോള്‍ 136 കുപ്പി മദ്യമാണ് കണ്ടെത്തിയത്. എക്സൈസ് നിയമത്തിന്റെ ലംഘനമാണ്. ആ മാധ്യമസ്ഥാപനത്തില്‍ നിന്ന് പൊലീസ് ഡോളര്‍ കണ്ടെത്തി – മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷം റെയ്ഡിനെ എതിര്‍ത്തതുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. പിണറായി വിജയന് റെയ്ഡിനെ എതിര്‍ക്കുന്നത് കണ്ടു. ഇത് ആദ്യമായി അല്ല റെയ്ഡ് നടക്കുന്നത്. മംഗളത്തിലും ഏഷ്യാനെറ്റിലും ഒക്കെ റെയ്ഡ് നടത്തിയിട്ടുണ്ട് – അദ്ദേഹം പറഞ്ഞു.

