കൊച്ചി: കഴിഞ്ഞ ദിവസങ്ങളിലെ കുതിപ്പിനു ശേഷം താഴേക്കിറങ്ങി സ്വര്‍ണവില. പവന് 440 രൂപയും ഗ്രാമിന് 55 രൂപയുമാണ് ഇന്നു കുറഞ്ഞത്.പവന് 45,720 രൂപയിലും ഗ്രാമിന് 5,715 രൂപയിലുമാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച പവന് 120 രൂപ വര്‍ധിച്ചിരുന്നു. ഈ മാസം നാലിന് സ്വര്‍ണവില ചരിത്രത്തിലാദ്യമായി പവന് 47,000 രൂപ കടന്ന് 47,080 രൂപയിലെത്തിയിരുന്നു.