മുവാറ്റുപുഴ : ചൈല്‍ഡ് പ്രൊട്ടക്ട് ടീം കേരളയുടെ എറണാകുളം ജില്ലാ പ്രതിനിധി യോഗം ശനിയാഴ്ച മുവാറ്റുപുഴയില്‍ നടക്കും. മൂവാറ്റുപുഴ നിര്‍മ്മല ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് 11 ശനിയാഴ്ച രാവിലെ 10 ന് മുന്‍സിപ്പല്‍ ചെയര്മാന് പി. പി എല്‍ദോസ് യോഗം ഉത്ഘാടനം ചെയ്യും. മുവാറ്റുപുഴ എക്സൈസ് റെയ്ജ് ഇന്‍സ്പെക്ടര്‍ സുനില്‍ ആന്റോ മുഖ്യാതിഥിയാകും.
കുട്ടികളുടെ സംരക്ഷണത്തിനുള്ള ഒരു ജനകീയ സംരക്ഷണ കൂട്ടായിമ്മ യാണ് സി. പി. ടി എന്ന ചൈല്‍ഡ് പ്രൊട്ടക്ട് ടീം.കുട്ടികള്‍ക്കെതിരായ അക്രമം, പീഡനം, ചൂഷണം എന്നിവയില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുകയും, അവര്‍ക്കാവശ്യമായ നിയമസഹായം നല്കുന്നതിനോടൊപ്പം, ആരോഗ്യം, വിദ്യാഭ്യാസം സാമൂഹിക സുരക്ഷ, സാമൂഹിക ക്ഷേമം, പുനരധിവാസം, എന്നീ അവകാശങ്ങള്‍ എല്ലാ കുട്ടികള്‍ക്കും ജാതി-മത-വര്‍ഗ്ഗ വ്യത്യാസമില്ലാതെ തുല്യമായി ലഭിക്കുന്ന സാഹചര്യം ഉണ്ടാക്കിയെടുക്കാന്‍ പ്രയത്നിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. സി. പി. ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ബേബി. കെ. ഫിലിപ്പോസ്, സെക്രട്ടറി നാസര്‍ കപ്പൂര്‍,ജില്ലാ പ്രസിഡന്റ് അര്‍ഷാദ് ബിന്‍ സുലൈമാന്‍, സെക്രട്ടറി ആശ തൃപ്പുണിത്തുറ,ട്രഷറര്‍ സുഭാഷ് മുവാറ്റുപുഴ,വൈസ് പ്രസിഡന്റ് ഏബിള്‍. സി. അലക്സ്,കോ. ഓര്‍ഡിനേറ്റര്‍ ജിമിനി ജോസഫ്, ജോ. സെക്രട്ടറി ഐഷ ബീവി എന്നിവര്‍ നേതൃത്വം കൊടുക്കും.


