കരുനാഗപ്പള്ളി: ഓരോ വനിതാ ദിനവും ഓര്‍മ്മപ്പെടുത്തല്‍ മാത്രമാകരുത് അടയാളപ്പെടുത്തല്‍ കൂടിയാകണമെന്ന് സി.ആര് മഹേഷ് എംഎല്‍എ. സ്ത്രീ സമൂഹം സ്പോട്സ്മാന്‍ സ്പിരിറ്റോട് കൂടി പൊതുരംഗത്ത് മുന്നേറണമെന്ന് സി.ആര്. മഹേഷ് പറഞ്ഞു. ജനശ്രീ സുസ്തിര വികസന മിഷന് കരുനാഗപ്പള്ളി ബ്ലോക്ക് യൂണിയന് സംഘടിപ്പിച്ച ലോക വനിതാ ദിന പരിപാടി ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദേഹം.
ചടങ്ങില്‍ ജനശ്രീ പ്രവര്‍ത്തകരായ നീലികളം പൊന്‍വേലില്‍ വീട്ടില്‍ അമ്പിളി- ഉണ്ണി ദമ്പതികളുടെ മകളും ബിരുദ വിദ്യാര്‍ത്ഥിനിയും 2022 ലെ കൊല്ലം ജില്ലാ അത്ലറ്റിക് സമ്മാന ജേതാവുമായ കുമാരി അമൃത ഉണ്ണിയെ അനുമോദിച്ചു.
ജനശ്രീ മുതിര്‍ന്ന സ്ത്രീ പ്രവര്‍ത്തകരായ ഐഷാക്കുഞ്ഞ്, ബിന്ദു മോഹന്‍, ആര്. ഷീല, അമ്പിളി ഉണ്ണി, പ്രസന്നകുമാരി, വിജയമ്മ, രഞ്ജിനി, ജസീറ, ലേഖ എന്നിവരെയും ആദരിച്ചു. ബ്ലോക്ക് യൂണിയന് ചെയര്മാന് എന്‍. രാജു അദ്ധ്യക്ഷത വഹിച്ചു. കെ. ധര്‍മ്മദാസ്, കുറുങ്ങപ്പള്ളി ശ്രീകുമാര്‍, ദിനേശ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.


