പിറവം : രാമമംഗലം ഹൈസ്കൂളിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികവും , പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമവും ജൂനിയര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ പത്തൊമ്പതാമത് വാര്‍ഷികവും, സ്കൂള്‍ ജൂബിലി ആഘോഷവും പിറവം എംഎല്‍എ അഡ്വ: അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ മാനേജര്‍ കെ എന്‍ അജിത് കുമാര്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി സ്റ്റീഫന്‍ പ്രതിഭകളെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്മിത എല്‍ദോസ് പുരസ്കാര വിതരണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞുമോള്‍ യേശുദാസ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജിജോ ഏലിയാസ് ,ഹെഡ്മിസ്ട്രസ് സിന്ധു പീറ്റര്‍, പിടിഎ പ്രസിഡണ്ട് കലാനിലയം രതീഷ്, ജെംസ് പിടിഎ പ്രസിഡണ്ട് രതീഷ്,ഹെഡ്മിസ്ട്രസ് സിമി തോമസ് ,ദേവസ്വം പ്രസിഡണ്ട് കെ എന്‍ മധു, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡണ്ട് ജി രാജഗോപാലന്‍, അധ്യാപകരായ സുഭദ്ര ഗുപ്തന്, എം എന്‍ പ്രസീദ ഹരീഷ് ആര് നമ്പൂതിരിപ്പാട് , എല്‍സി എം ടി , ഗീത ജി നായര്‍,വിദ്യാര്‍ത്ഥി പ്രതിനിധികളായ ബിയ സാബു, അഭിനവ് കൃഷ്ണ, ദേവസ്വം പ്രതിനിധികള്‍ പിടിഎ ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.


