കൊച്ചി :ദുരന്ത നിവാരണ ക്ലബ്ബുകളുടെ ജില്ലാതല ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും.സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കുന്നതിന് വേണ്ടിയാണ് ക്ലബ്ബ് ആരംഭിക്കുന്നത് . (വ്യാഴാഴ്ച്ച )9ന് രാവിലെ 11 ന് മുപ്പത്തടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, ജില്ലാ പ്ലാനിംഗ് കമ്മിറ്റി, കില, വിദ്യാഭ്യാസം, ആരോഗ്യം, അഗ്നിശമനസേന, എക്സൈസ്, കേരളാ പോലീസ് ഹരിത കേരള മിഷന് എന്നീ വകുപ്പുകളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ആദ്യഘട്ടത്തില്‍ ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ വരുന്ന 58 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 800 വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കി ദുരന്ത നിവാരണ വോളന്റിയര്‍മാരായി തിരഞ്ഞെടുക്കും. തുടര്‍ന്ന് ജില്ലയിലെ എയ്ഡഡ്, അണ്‍എയ്ഡഡ്, സി.ബി.എസ്.ഇ സ്കൂളുകളിലും പദ്ധതി നടപ്പിലാക്കും. ദുരന്ത നിവാരണം, അഗ്നി സുരക്ഷ, പ്രഥമ ശുശ്രൂഷ, റോഡ് സുരക്ഷ, ലഹരി വിമോചനം, എന്നീ വിഷയങ്ങളില്‍ പരിശീലനവും അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ മോക്ക് ഡ്രില്ലുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വൈസ് പ്രസിഡന്റ് സനിത റഹീം, ആരോഗ്യ -വിദ്യാഭ്യാസ സമിതി ചെയര്മാന് എം ജെ ജോമി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡോണോ മാസ്റ്റർ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാണിക്കുട്ടി ജോർജ്ജ്, പൊതുമരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശ സനിൽ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, കളക്ടര്‍ എന്‍ എസ് കെ ഉമേഷ് , വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി ജി അലക്സാണ്ടര്‍ , ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
**


