മൂവാറ്റുപുഴ: നിര്‍ത്തിവച്ച ടൗണ്‍ വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. തര്‍ക്ക സ്ഥലങ്ങളില്‍ സര്‍വേയര്‍മാര്‍ പരിശോധനകള്‍ നടത്തി തര്‍ക്കങ്ങള്‍ പരിഹരിച്ചു. ടി ബി ജംഗ്ഷന് മുതലാണ് ഇന്നലെ നിര്‍മ്മാണം പുനരാരംഭിച്ചത്. സര്‍ക്കാര്‍ ഏറ്റെടുത്ത മുഴുവന്‍ സ്ഥലങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും.
സര്‍വ്വേ കല്ലുകള്‍ കാണാതായ സ്ഥലങ്ങളില്‍ പരിശോധന നടത്തി പുതിയതായി മാര്‍ക്ക് ചെയ്തു. കെ.ആര്.എഫ്ബി ഉദ്യോഗസ്ഥന്മാരുടേയും പുതിയതായി നിയമിച്ച മൂന്ന് സര്വ്വയര്മാരുടേയും സംയുക്ത പരിശോധന തുടരുകയാണ്. റോഡിന് ഇരുവശത്തെ പുറമ്പോക്ക് ഭൂമികളും അളന്ന് നിര്‍മ്മാണ പ്രവൃത്തികളുടെ ഭാഗമാക്കി മാറ്റുന്ന പ്രവൃത്തിയും തുടരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. .