കേരളം മുഴുവന്‍ ഓണ്‍ലൈന്‍ ആയി രേഖകള്‍ ലഭ്യമാക്കുന്ന ഒരു റവന്യൂ സംവിധാനമാണ് വകുപ്പിന്റെ ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന് പറഞ്ഞു. പുതിയതായി നിര്‍മിച്ച അറക്കപ്പടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റവന്യൂ വകുപ്പിന്റെ എല്ലാ സേവനങ്ങളും ഡിജിറ്റലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്‍ദോസ് പി. കുന്നപ്പിള്ളില്‍ എം. എല്‍. എ. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബെന്നി ബെഹന്നാല്‍ എം. പി. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ എന്‍. എസ്. കെ. ഉമേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ അലി, വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കല്‍ , ജില്ലാ പഞ്ചായത്ത് അംഗം പി. എം. നാസര്‍ ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അശ്വതി രതീഷ്, സജ്ന നാസ്സര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.