മുവാറ്റുപുഴ:വനിതാ സഹിതി മുവാറ്റുപുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. കെജിഒഎ മുവാറ്റുപുഴ ഏരിയ കമ്മിറ്റി ഓഫീസില്‍ നടന്ന ആഘോഷ പരിപാടി സിഐടിയു അഖിലേന്ത്യാ സെക്രട്ടറി ശ്രീമതി ദീപ രാജന് ഉത്ഘാടനം ചെയ്തു. വനിതാ സാഹിതി മേഖല പ്രസിഡന്റ് പങ്കജാക്ഷി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ച ശ്രീമതി പ്രിയ ബാലകൃഷ്ണന്, ശ്രീമതി ഫെസ്സി മോട്ടി, ശ്രീമതി ആഷ ഷാജന് എന്നിവരെ ആദരിച്ചു. വനിതാ സാഹിതി മേഖല സെക്രട്ടറി ശ്രീമതി സി എന്‍ കുഞ്ഞുമോള്‍,വനിതാ സാഹിതി എറണാകുളം ജില്ലാ ട്രെഷറര്‍ സിന്ധു ഉല്ലാസ്, അജിന തൊങ്ങനാല്‍, പ്രസീത ഇ എസ് തുടങ്ങിയവര്‍ സംസാരിച്ചു

