മുവാറ്റുപുഴ: പായിപ്ര പോയാലി മലയില്‍ വീണ്ടും മണ്ണിടിഞ്ഞു. ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ പോയാലി മലയുടെ സൈഡില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് മണ്ണിടിഞ്ഞത്. ശക്തമായ മഴയില്‍ ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ഇവിടെ കുന്ന് ഇടിച്ച് മണ്ണ് നീക്കം ചെയ്ത് കരിങ്കല്‍ കൊണ്ട് കെട്ടിയ സ്ഥലത്തെ ഉയരത്തില്‍ കെട്ടിയ കരിങ്കല്‍കെട്ടും മണ്ണും ഇടിഞ്ഞുവീഴുകയായിരുന്നു.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് തകര്‍ന്ന കെട്ടുകളാണ് പുനര്‍നിര്‍മ്മിക്കുന്നതിനിടയില്‍ ഇടിഞ്ഞു വീണത്. ഇടിഞ്ഞ ഭാഗം നാട്ടുകാര്‍ കാണാതിരിക്കാന്‍ നെറ്റ് ഉപയോഗിച്ച് മറക്കുകയും ചെയ്തിരുന്നു. കാലവര്‍ഷം ആരംഭിച്ചതോടെ മണ്ണ് എടുക്കലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിക്കുകയും ചെയ്തിരിക്കയാണ് റവന്യൂ പഞ്ചായത്ത് അധികൃതരുടെ ഒത്താശ്ശയോടെ അനധികൃത നിര്‍മ്മാണം നടക്കുന്നത്
മണ്ണ് എടുക്കലും നിര്‍മ്മാണ പ്രവര്‍ത്തന നിരോധനങ്ങളും കാറ്റില്‍ പറത്തി മൂവാറ്റുപുഴ മേഘലയില്‍ വ്യാപകമായ അനധികൃത നിര്‍മാണങ്ങളാണ് അധികൃതരുടെ ഒത്താശ്ശയോടെ നടക്കുന്നത്.


