പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെയും പട്ടികജാതി വകുപ്പ് മന്ത്രിയുടെയും ദുരിതാശ്വസ നിധിയില്‍ നിന്നും ചികിത്സാസഹായമായി 22.51 ലക്ഷം രൂപ കൂടി അനുവദിച്ചതായി അഡ്വ. എല്‍ദോസ് പി. കുന്നപ്പിള്ളില്‍ എം.എല്‍.എ അറിയിച്ചു. ഒന്‍പതാം ഘട്ട വിതരണത്തിനായാണ് തുക അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 100 പേര്‍ക്ക് 17.51 ലക്ഷം രൂപയും പട്ടികജാതി വകുപ്പില്‍ നിന്ന് 10 പേര്‍ക്ക് 5 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
കൂവപ്പടി പഞ്ചായത്തില്‍ 14 പേര്‍ക്ക് 2.11 ലക്ഷം, വെങ്ങോല പഞ്ചായത്തില്‍ 24 പേര്‍ക്ക് 4.49 ലക്ഷം, വേങ്ങൂര്‍ പഞ്ചായത്തില്‍ 12 പേര്‍ക്ക് 1.63 ലക്ഷം, ഒക്കല്‍ പഞ്ചായത്തില്‍ 9 പേര്‍ക്ക് 2.5 ലക്ഷം, രായമംഗലം പഞ്ചായത്തില്‍ 10 പേര്‍ക്ക് 1.92 ലക്ഷം, പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയില്‍ 16 പേര്‍ക്ക് 3 ലക്ഷം, അശമന്നൂര്‍ പഞ്ചായത്തില്‍ 8 പേര്‍ക്ക് 1.15 ലക്ഷം, മുടക്കുഴ പഞ്ചായത്തില്‍ 7 പേര്‍ക്ക് 71 ആയിരം രൂപ വീതമാണ് ഈ ഘട്ടത്തില്‍ അനുവദിച്ചത്.
ഇതുവരെ ആയിരത്തോളം വ്യക്തികള്‍ക്ക് ചികിത്സ ധനസഹായം വിതരണം ചെയ്തു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച തുക പെരുമ്പാവൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ ഉള്ള താലൂക്ക് ഓഫീസില്‍ വിതരണം ചെയ്തു തുടങ്ങി. പട്ടികജാതി വകുപ്പില്‍ നിന്നും അനുവദിച്ച തുക ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപമുള്ള കൂവപ്പടി ബ്ലോക്ക് വികസന ഓഫീസില്‍ നിന്ന് വരുന്ന ആഴ്ച മുതല്‍ അറിയിപ്പ് നല്കി വിതരണം ചെയ്യും.
അപേക്ഷ എം.എല്‍.എ ഓഫീസില്‍
ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം എം.എല്‍.എ ഓഫീസില്‍ ലഭ്യമാണ്. തുക വിതരണം ചെയ്യുന്നത് സംബന്ധിച്ച് ഇനിയും അറിയിപ്പ് ലഭിക്കാത്തവര്‍ എം.എല്‍.എ ഓഫീസുമായോ താലൂക്ക് ഓഫീസുമായോ ബന്ധപ്പെടെണ്ടതാണ്.


