കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറികാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് നല്‍കണമെന്ന് അതിജീവിത ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
വിഷയത്തില്‍ വിചാരണ കോടതി നേരത്തേ അന്വേഷണം പൂർത്തിയാക്കിയതാണ്. എന്നാല്‍ റിപ്പോർട്ടിലെ കണ്ടെത്തല്‍ എന്താണ് എന്ന് വ്യക്തമല്ല. ഇതിന്റെ പകർപ്പ് കൈമാറിയിട്ടില്ല എന്നും ഹർജിയില്‍ പറയുന്നു.
അതിജീവിതയുടെ ഹർജിയിലാണ് ജില്ലാ സെഷൻസ് ജഡ്ജിയോട് അന്വേഷണം നടത്താൻ ഹൈക്കോടതി ആവശ്യപ്പെട്ടത്. അന്വേഷണത്തില്‍ പരാതി ഉണ്ടെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാൻ ഹർജിക്കാരിയോട് നിർദേശിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അതിജീവിത വീണ്ടും പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്.


