കൊച്ചി:കേരള മീഡിയ അക്കാദമിയിൽ ക്യാമ്പസ് ശുചീകരണ യജ്ഞം ആചരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ്,ശുചിത്വമിഷൻ,തൃക്കാക്കര നഗരസഭ എന്നിവരുമായി സഹകരിച്ചായിരുന്നു ശുചീകരണ യജ്ഞം. തൃക്കാക്കര നഗരസഭ കൗൺസിലർ അഡ്വ. ഹസീന ഉമ്മർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ ഷെഫീഖ് പി എം പ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി ക്യാമ്പസിൽ വൃക്ഷത്തെ നട്ടു.വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ക്യാമ്പസും പരിസരവും ശുചീകരിച്ചു.തൃക്കാക്കര നഗരസഭ കൗൺസിലർ എം കെ ചന്ദ്ര ബാബു,കേരള മീഡിയ അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി പി കെ വേലായുധൻ,ഡയറക്ടർ കെ രാജഗോപാൽ,വിദ്യാർത്ഥി പ്രതിനിധി പൂജ പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.