മുവാറ്റുപുഴ: സ്വതന്ത്ര കർഷക സംഘം പായിപ്ര ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘ആർജവം’ 2020 ന്റ്റെ ഭാഗമായി പോയാലി മലയെ ഹരിതാഭമാകാൻ 100 വൃക്ഷതൈകൾ നട്ടു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ എം അബ്ദുൽ മജീദ് വൃക്ഷതൈകൾ നടുന്നതിന്റെ ഉത്ഘാടനം നിർവഹിച്ചു. തുടർന്ന് നടന്ന യോഗം സ്വാതന്ത്ര കർഷക സംഘം പായിപ്ര ഡിവിഷൻ പ്രസിഡന്റ് അലി മേപ്പാട്ട് അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര കർഷക സംഘം പായിപ്ര ഡിവിഷൻ ജന: സെക്രട്ടറി:ബഷീർ പൂത്തനാൽ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം. എം. അലിയാർ മാസ്റ്റർ പദ്ധതി വിശദീകരിച്ചു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൂർജഹാൻ നാസർ മുസ്ലിം ലീഗ് പായിപ്ര ഡിവിഷൻ പ്രസിഡന്റ് വി. ഇ. നാസർ, മുഹമ്മദ് കെ. പി., അലി പായിപ്ര, പി. എച്. മൈതീൻ കുട്ടി, സലിം വി. ഇ.,എൻ . എം. മക്കാർ ഹാജി, നവാസ് പേണ്ടാണം, ജബ്ബാർ മെയ്യുണ്ണി, അർഷദ് കെ. എ., സുബൈർ കൊറ്റാലികുടി, ജമാൽ കെ. എം., നിഷാദ് കെ. എം., അഷ്കർ എന്നിവർ സംസാരിച്ചു.

