മുവാറ്റുപുഴ: രണ്ടാർക്കര കക്കാട്ട്തണ്ട് പ്രദേശത്ത് കുടിവെള്ള ക്ഷാമം മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് വേണ്ടി മുസ്ലീം ലീഗ് ഷിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റ നേത്യത്തത്തിൽ കുടിവെള്ള വിതരണം ചെയ്തു. അവോലി പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് കാഞ്ഞിരക്കാട്ട്, ജനറൽ സെക്രട്ടറി ജമാൽ യു.പി, കർഷക സംഘം ജില്ലാ പ്രസിഡന്റ് അലിയാർ മാസ്റ്റർ, മണ്ഡലം ഭാരവാഹികളായ പി.എസ് സൈനുദ്ദീൻ, ഫാറൂഖ് മടത്തോടത്ത്, പഞ്ചായത്ത് ഭാരവാഹികൾ യൂസഫ്, അബ്ദുൽഖാദർ, സൈനുദ്ദീൻ, റഫീക്ക്, എം എസ് എഫ് ഹൈസ്കൂൾ വിങ് കൺവീനർ നിജാസ് ജമാൽ എന്നിവർ നേതൃത്തം നൽകി