വാഴക്കുളം : വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. വാഴക്കുളം മഞ്ഞള്ളൂര്‍ ചേക്കോട്ടില്‍ വീട്ടില്‍ അഖില്‍ സന്തോഷ് (24) നെയാണ് കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. വാഴക്കുളം, മൂവാറ്റുപുഴ, കല്ലൂര്‍ക്കാട് പോലീസ് സ്റ്റേഷന് പരിധികളില്‍ കൊലപാതകശ്രമം, അടിപിടി, അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കേസുകളില്‍ പ്രതിയാണ് അഖില്‍.ആഗസ്റ്റില്‍ വാഴക്കുളം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസനെ തുടര്‍ന്നാണ് നടപടി.

