കൊച്ചി: നാവികസേനയുടെ ഹെലികോപ്റ്റര്‍ കൊച്ചിയില്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ച സംഭവത്തില്‍ നാവികസേന അന്വേഷണം പ്രഖ്യാപിച്ചു.
സേനയുടെ പ്രത്യേക സംഘമാണ് എങ്ങനെയാണ് അപകടമുണ്ടായത് എന്ന് അന്വേഷിക്കുക.അപകടത്തില്‍ ഗ്രൗണ്ട് സ്റ്റാഫ് യോഗേന്ദ്ര സിങ് ആണ് മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ചേതക് ഹെലികോപ്റ്ററിന്റെ റോട്ടര്‍ ബ്ലേഡ് തട്ടിയാണ് അദ്ദേഹം മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു അപകടം. നാവികസേനയുടെ ദക്ഷിണ മേഖലാ ആസ്ഥാനത്തിന് സമീപത്തെ നേവല്‍ എയര്‍ സ്റ്റേഷനായ ഐഎന്‍എസ് ഗരുഡയിലെ റണ്‍വേയിലാണ് അപകടം നടന്നത്.

