പെരുമ്പാവൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടുകാരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് ജീവനൊടുക്കിയ നിലയില്‍. ഇരിങ്ങോള്‍ സ്വദേശി എല്‍ദോസ് ആണ് മരിച്ചത്. രായമംഗലം കാണിയാട്ട് ഔസേപ്പ്, ഭാര്യ ചിന്നമ്മ, പേരക്കുട്ടി അല്‍ക്ക എന്നിവര്‍ക്ക് ആണ് വെട്ടേറ്റത്. വെട്ടേറ്റ അല്‍ക്കയുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
കഴുത്തിനും തലക്കും പരിക്കേറ്റ അല്‍ക്കയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ ഔസേപ്പിനേയും ചിന്നമ്മയേയും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരെ വെട്ടി പരിക്കേല്‍പ്പിച്ചതിനു ശേഷം എല്‍ദോസ് ആത്മഹത്യ ചെയ്തു എന്നാണ് പൊലീസ് നല്കുന്ന സൂചന.


