മൂവാറ്റുപുഴ : അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് പായിപ്ര എ. എം.ബ്രാഹിം സാഹിബ് മെമ്മോറിയല്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ മറ്റപ്പിള്ളികുടിയില് ദ്രപതിഅമ്മ ടീച്ചറെ ആദരിച്ചു. 34 വര്‍ഷക്കാലം പായിപ്ര ഗവ യു. പി സ്കൂളില്‍ അദ്ധ്യാപികയായി സേവനമനുഷ്ഠിച്ച ദ്രൗപതിയമ്മടീച്ചര് സ്ക്കൂളിനും നാടിനും ടീച്ചറമ്മയായിമാറിയിരുന്നു.വാര്ദ്ധ്യക്യത്തിന്റെഅവശതകള്ഉണ്ടെങ്കിലും ഇപ്പോഴും ടീച്ചറമ്മയുടെചൂരലിന്റചൂടറിയുന്നവരാണ് മറ്റപ്പിള്ളില്‍ തറവാട്ടില്‍ എത്തുന്നവര്‍. എല്ലാ അദ്ധ്യാപക ദിനത്തിലും ടീച്ചറമ്മനാടിന്അദ്ധ്യാപകസന്ദേശംനല്കുകപതിവാണ് .എന്നാല്ഇക്കുറി ഗ്രന്ഥശാലപ്രവര്ത്തകര്ടീച്ചറുടെവീട്ടിലെത്തിആദിക്കുകയാണ്ചെയ്തത് .
ആദരിക്കല്‍ ചടങ്ങ് എറണാകുളം ജില്ലാ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്‍ സെക്രട്ടറി കെ. പി. രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് എം കെ ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു . മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി .കെ .ഉണ്ണി ടീച്ചറെ പൊന്നാട അണിയിച്ച് ആദരിച്ചു.ലൈബ്രിറി സെക്രട്ടറി എം. എസ്. ശ്രീധരന് , മുന്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് മെമ്പര്‍ പായിപ്ര കൃഷ്ണന് , ലൈബ്രറി കമ്മിറ്റി അംഗങ്ങളായ ഇ .എ. ബഷീര്‍ പായിപ്ര കൃഷ്ണന്, എം .ആര് .രാജം ടീച്ചര്‍,ലൈബ്രേറിയന്പുരുഷോത്തമന് എന്നിവര്‍ സംസാരിച്ചു.