മൂവാറ്റുപുഴ: മുളവൂരിലെ സാന്ത്വന രംഗത്ത് നിറസാന്നിദ്ധ്യമായ മുളവൂര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ ഈത്തപ്പഴം ചലഞ്ച് നടത്തി. സാന്ത്വന പരിചരണ രംഗത്ത് നിര്‍ദ്ധനര്‍ക്ക് കൈതാങ്ങാകുന്നതിന് സാമ്പത്തീകം കണ്ടെത്തുന്നതിനാണ് ചാരിറ്റി പ്രവര്‍ത്തകര്‍ ഈത്തപ്പഴം ചലഞ്ച് നടത്തിയത്. ചാരിറ്റി പ്രവര്‍ത്തകര്‍ ഈത്തപ്പഴം മൊത്തമായി വാങ്ങിയ ശേഷം ഒരു കിലോ വീതം പായ്ക്ക് ചെയ്ത് 299 രൂപയ്ക്കാണ് വില്‍പ്പന നടത്തിയത്. ഇതില്‍ ഈത്തപ്പഴത്തിന്റെ വില കഴിഞ്ഞ് ബാലന്‍സ് വരുന്ന തുക ചാരിറ്റി പ്രവര്‍ത്തനത്തിനായി ഉപയോഗിക്കും. ചാരിറ്റിയുടെ പ്രസിഡന്റ് ഷാക്കിര്‍ മരങ്ങാട്ട്, സെക്രട്ടറി സാദിഖ് തുരുത്തേല്‍, ട്രഷറര്‍ അസീസ് കുഞ്ചാട്ട് എന്നിവരുടെ നേതൃത്വത്തിലാണ് ഈത്തപ്പഴം ചലഞ്ച് നടന്നത്.
സാന്ത്വന പരിചരണ രംഗത്ത് കൈതാങ്ങാവാന്‍ ഈത്തപ്പഴം ചലഞ്ചുമായി മുളവൂര്‍ ചാരിറ്റി
by രാഷ്ട്രദീപം
by രാഷ്ട്രദീപം