കുറുപ്പംപടി : കൂവപ്പടി പഞ്ചായത്തിലെ പുഞ്ചക്കുഴി തോട്ടിലെ അമ്പാടം ഭാഗത്തെ തടയണയും ,ലീഡിംഗ് ചാനലും പണി പൂര്‍ത്തിയായി .തടയണയിലെ ഷട്ടര്‍ ഇടുന്ന പ്രവര്‍ത്തി ബ്ലോക്ക് പഞ്ചായത്തംഗം എം.പി.പ്രകാശ് നിര്‍വ്വഹിച്ചു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് മണ്ണ് ജലസംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6 ലക്ഷം രൂപ ചിലവഴിച്ചാണ് തടയണ നിര്‍മ്മിച്ചത്. വേനല്‍ക്കാലത്ത് അമ്പാടം ലിഫ്റ്റ് ഇറിഗേഷന്റെ പ്രവര്‍ത്തനത്തിനും, പ്രദേശത്തെ ജലവിതാനം ഉയര്‍ത്താനും ഈ തടയണ ഏറെ സഹായിക്കും .തടയണയിലെ വെള്ളം ലീഡിംഗ് ചാനല്‍ വഴി മറുകരയിലെ അമ്പാടം ലിഫ്റ്റ് ഇറിഗേഷന്റെ കുളത്തില്‍ എത്തിച്ച് സുഗമമായി പമ്പിംഗ് നടക്കുന്നത് മൂലം കൃഷിയുടെയും , കുടിവെള്ളത്തിന്റെ കാര്യത്തിലും നാട്ടുകാര്‍ക്ക് ആശ്വാസമാകും ഈ തടയണ .കൂടാതെ കുളിക്കാനും ,തുണി അലക്കുന്നതിനുമുള്ള പടവുകള്‍ കൂടി തോട്ടില്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്തംഗം സിന്ധു അരവിന്ദ് എ.ഡി.എസ് പ്രസിഡന്റ് മേരി ക്ലീറ്റസ് ,വാര്‍ഡ് വികസന സമിതി ചെയര്മാന് സുന്ദരന്‍ ചെട്ടിയാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.