അങ്കമാലി: സംസ്ഥാനത്ത് ആരംഭിക്കുന്ന അഞ്ച് പുതിയ സര്‍ക്കാര്‍ ഐ ടി ഐകളില്‍ ഒന്ന് തുറവൂരില്‍ പ്രവര്‍ത്തനം തുടങ്ങി. മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഇലക്ട്രീഷ്യന്, ഡീസല്‍ മെക്കാനിക് എന്നീ കോഴ്സുകള്‍ കഴിഞ്ഞ മാസം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കെട്ടിട നിര്‍മ്മാണത്തിന് എം എല്‍ എ ഫണ്ടില്‍ നിന്ന് 31 ലക്ഷവും അനുവദിച്ചു. ഒക്ടോബറോടെ കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കും. ക്ലാസുകള്‍ ആരംഭിക്കാനുള്ള താല്‍ക്കാലിക സൗകര്യം പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്.
ചടങ്ങില്‍ റോജി എം ജോണ്‍ എം എല്‍ എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോള്‍, തുറവുര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

