മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ കോവിഡ് 19 സ്ഥിതീ കരിച്ചതോടെ മൂവാറ്റുപുഴയില്‍ വേണ്ട സുരക്ഷാ കൃമീകരണങ്ങള്‍ ഒരുക്കുന്നതിനാണ് തിങ്കളാഴ്ച രാവിലെ 11ന് മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷന് കോണ്‍ഫ്രന്‍സ് ഹാളില്‍ ഉന്നതതല യോഗം നടക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. യോഗത്തില്‍ റവന്യൂ-ആരോഗ്യം-പോലീസ്-ഫയര്‍ഫോഴ്സ് ഉന്നത ഉദ്യോഗസ്ഥര്‍, മര്‍ച്ചന്റ് അസോസിയേഷന് ഭാരവാഹികള്‍ പങ്കെടുക്കും. നിയോജക മണ്ഡലത്തിലെ പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ കൊല്‍ക്കത്തയ്ക്ക് ലോഡുമായി പോയി തിരികെയെത്തിയ ആള്‍ക്ക് കോവിഡ് സ്ഥിതീകരിക്കുകയും സമ്പര്‍ക്കത്തിലൂടെ ഇയാളുടെ ഭാര്യയ്ക്കും രോഗം സ്ഥിതീകരിച്ചിരുന്നു. മൂവാറ്റുപുഴയിലും സമീപപ്രദേശങ്ങളിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം നിരവധി വാഹനങ്ങളാണ് ലോഡുമായി എത്തുന്നത്. ഇവയ്ക്ക് ക്രമീകരണം ഏര്‍പ്പെടുത്തുന്നതിനും സുരക്ഷാ മാനദണ്ഡങ്ങള്‍ ഒരുക്കുന്നതിനുമാണ് യോഗം ചേരുന്നതെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.

