മൂവാറ്റുപുഴ: നഗരവികസന പ്രവര്‍ത്തനങ്ങള്‍ക്കായി നഷ്ടപരിഹാരം നല്കി ഏറ്റെടുത്ത സ്ഥലത്തിന് വിലകൈപ്പറ്റിയശേഷം ഏറ്റെടുത്ത സ്ഥലങ്ങള്‍ അനധികൃൃതമായി ഉപയോഗിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ കേരള റോഡ് ഫണ്ട് ബോര്‍ഡിന് താലൂക്ക് വികസന സമിതി നിര്‍ദേശം നല്കി. ഇത്തരം സ്ഥലങ്ങളിലെ മുഴുവന്‍ കയ്യേറ്റങ്ങളും ഒഴിപ്പിക്കാന്‍ മാത്യുകുഴല്നാടന് എംഎല്‍എ ഉദ്ധ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ മൂവാറ്റുപുഴയില്‍ ലാന്റ് അക്വിസേഷന്‍ ഓഫിസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പ് മന്ത്രിക്ക് കത്ത് നല്കാന് യോഗം തീരുമാനിച്ചു. ഇതേ ആവശ്യവുമായി ബന്ധപ്പെട്ട് നേരത്തെ കിഫ്ബി അധികൃതര്‍ക്ക് കത്ത് നല്‍കിയതായി മാത്യൂകുഴല്‍നാടന്‍ എംഎല്‍എ യോഗത്തെ അറിയിച്ചു.
നഗരസഭ പരിധിയിലെ ലഹരിവില്‍പ്പനക്കെതിരെ എടുത്ത നടപടികള്‍ സംബന്ധിച്ച് വിശദമായറിപ്പോര്ട്ടുമായി ഹാജരാവാന്‍ മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ക്ക് യോഗം നിര്‍ദേശം നല്കി. 16.02.23ല്‍ എക്സൈസ് ഡിപ്പാര്‍ട്ട്മെന്റുമായി ചേര്‍ന്ന് നഗരസഭ പരിതിയില്‍ നടത്തിയ റെയ്ഡില്‍ നിരവധി സ്ഥാപനങ്ങളില്‍ നിന്നും നിരോധിത ലഹരി ഉല്‍പ്പനങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഇതില്‍ തുടര്‍ നടപടി ഉണ്ടായില്ലന്ന പരാതിയേതുടര്‍ന്നാണ് യോഗത്തിന്റെ നിര്‍ദേശം.
വര്‍ദ്ധിച്ച് വരുന്ന ലഹരി ഉപയോഗം തടയാന്‍ പഞ്ചായത്തുകള്‍തോറും പരിശോധന കര്‍ശനമാക്കാന്‍ എക്സൈസ് അധികൃതര്‍ക്ക് യോഗം നിര്‍ദേശം നല്കി. ലഹരി വില്പനയ്ക്കെതിരെ കര്‍ശന നടപടി എടുത്ത ഇലഞ്ഞി ഗ്രാമ പഞ്ചായത്തിനുള്ള അനുമോദന പത്രം പ്രസിഡന്റ് പ്രീതി അനിലും സെക്രട്ടറി ആര്.ബിന്ദുവും ചേര്‍ന്ന് എംഎല്‍എയില്‍ നിന്നും ഏറ്റുവാങ്ങി.
അപകടവും അപകട മരണങ്ങളും തുടര്‍കഥയായ പെഴക്കാപ്പിള്ളി എം സി റോഡില്‍ പരിശോധന കര്‍ശനമാക്കാനും അനധികൃത പാര്‍ക്കിംഗുകള്‍ക്കെതിരെ കൂടുതല്‍ നടപടി സ്വീകരിക്കാനും ട്രാഫിക് പൊലിസിന് നിര്‍ദേശം നല്കി. നഗരസഭയിലെ പി ഒ ജംഗ്ഷനിലും മോഡല്‍ ഹൈ സ്കൂള്‍ റോഡിലെയും അനധികൃത പാര്‍ക്കിംഗുകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് എംഎല്‍എ പൊലിസിനോട് ആവശ്യപ്പെട്ടു.
എംപി ഫണ്ടില്‍ നിന്നും മാറാടി പഞ്ചായത്തില്‍ അനുവദിച്ച 6 ഹൈ മാറ്റ്സ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതില്‍ കാലതാമസം ഉണ്ടായത് പരിശോധിക്കും. എംപി- എംഎല്‍എ ഫണ്ടുകള്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കാലതാമസം ഒഴിവാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മാറാടി കനാലില്‍ കൂടുതല്‍ ജലവിതരണം നടത്താന്‍ പുതിയ മോട്ടോര്‍ പമ്പ് വാങ്ങണമെന്ന പഞ്ചായത്തിന്റെ ആവശ്യത്തില്‍ നടപടി എടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. മാറാടി കെ എസ് ഇ ബി സബ് സ്റ്റേഷനില്‍ ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷന് അനുവദിക്കണം. കല്ലൂര്‍ക്കാട് ബസ്റ്റാന്റില്‍ ബസുകള്‍ കയറുന്നില്ലന്ന പരാതി പരിശോധിച്ച് നടപടി എടുക്കാന്‍ ആര്‍ടിഓയെ ചുമതലപ്പെടുത്തി.
130 – മാറാടി റോഡിന്റെ ടെന്‍ഡര്‍ നടപടി പൂര്ത്തിയിക്കായിട്ടും പണി തുടങ്ങാന്‍ കഴിയാത്ത സാഹചര്യത്തേകുറിച്ച് പരിശോധിക്കുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. മാറാടി ബഡ് സ്കൂളിലെ കിണറിലേക്ക് ഓടകള്‍ ലീക്കായി മലിന ജലം ഒഴുകുന്നത് തടയാന്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
സ്മാര്‍ട്ട് റേഷന്‍ കാര്‍ഡില്‍ സപ്ലൈക്കോയിയില് നിന്നും റേഷന്‍ സാധനങ്ങള്‍ അനുവദിക്കുന്നില്ലന്ന പരാതി പരിശോധിക്കാന്‍ ടി എസ് ഒയെ ചുമതലപ്പെട്ടുത്തി. ഓപ്പറേഷന് വാഹിനിക്കായി വാഹനങ്ങള്‍ വാടകക്കെടുത്ത വകയില്‍ നല്‍കാനുള്ള പണം ലഭ്യമാക്കാന്‍ കളക്ടര്‍ക്ക് കത്ത് നല്‍കും . ഈസ്റ്റ് മാറാടിയില്‍ പൊട്ടി പൊളിഞ്ഞ കനാല്‍ ഒരു കിലോമീറ്ററോളം ദൂരം നാട്ടുകാര്‍ കയ്യേറിയത് വീണ്ടെടുക്കാന്‍ നടപടി തുടങ്ങിയതായി മൈനര്‍ ഇറിഗേഷന്‍ എ എക്സ് ഇ യോഗത്തെ അറിയിച്ചു.
പൊതുമരാമത്ത് വകുപ്പിന് കീഴില്‍ വരുന്ന തൃക്കളത്തൂര്‍ കാവുംപടി -കമൃദ റോഡില്‍ ബിഎംബിസി നിലവാരത്തില്‍ ടാര്‍ ചെയ്ത് ദിവസങ്ങള്‍ക്കകം പല ഭാഗങ്ങളില്‍ വിണ്ട് കീറിയും അടര്‍ന്ന് പോകുന്ന അവസ്ഥയും കാണപ്പെട്ടത് സംബന്ധിച്ച് പരിശോദിച്ച് റിപ്പോര്‍ട്ട് നല്കാന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊ. ജോസ് അഗസ്റ്റിന്, ആര്.ഡി.ഒ പി.എന്‍ അനി, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാരായ ഓ.പി ബേബി, ബിനോ കെ. ചെറിയാന്, ആന്‍സി ജോസ് , ഷെല്‍മി ജോണ്‍സ്, പ്രീതി അനില്‍, മാത്യൂസ് വര്‍ക്കി, മുന്‍ മുനിസിപ്പല്‍ ചെയര്‍മാനും കണ്‍സ്യൂമര്‍ ഫെഡ് വൈസ് ചെയര്‍മാനുമായ അഡ.പി.എം. ഇസ്മയില്‍, തഹസില്‍ദാര്‍ കെ.എന്‍. സതീശന് എന്നിവരും വിവ്ധ വകുപ്പുകളുടെ താലൂക്ക്തല ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിതികളും പങ്കെടുത്തു.


