മലങ്കര ഡാമിലെ ജലനിരപ്പ് മഴക്കാലത്ത് സ്പില്‍വേ ലെവലിന് 36.9 ലെവലിലേക്ക് താഴ്ത്തി നിര്‍ത്തണമെന്നതായിരുന്നു പ്രധാന ആവശ്യം. ശക്തമായ മഴയോ ഉരുള്‍പൊട്ടലൊ ഉണ്ടായാല്‍ അപ്രതീക്ഷിതമായി വരുന്ന വെള്ളം അവിടെ പിടിച്ച് നിര്‍ത്താന്‍ സാധിക്കുമെന്ന് യോഗത്തെ ബോധ്യപെടുത്താന്‍ കഴിഞ്ഞതായി എംഎല്‍എ പറഞ്ഞു.
നിലവില്‍ 39.5 ല്‍ ആണ് ജലനിരപ്പ് നിര്‍ത്തുന്നത്. ഇത് താഴ്ത്തുന്നില്ല. തൊടുപുഴയിലെ നാല് പഞ്ചായത്തുകളിലെ കുടിവെള്ള വിതരണത്തെ ബാധിക്കുമെന്നും മുട്ടം ജയിലിലേക്കുള്ള വെള്ളം എടുക്കുന്ന ലെവല്‍ താഴ്ന്ന് പോകുമെന്നുമാണ് പറയുന്നത്. പഞ്ചായത്തിലെ ഉദ്യോഗസ്ഥരും ഇറിഗേഷനിലെയും വാട്ടര്‍ സതോറിറ്റിയിലെയും ഉള്‍പ്പെടെ മുഴുവന്‍ ഇദ്യോഗസ്ഥരെയും വിളിച്ചു ഇത് വിശദമായി പരിശോധിച്ചു. ഡാമിലെ ജല നിരപ്പ് ക്രമീകരിക്കുന്നത് കുടിവെള്ള വിതരണത്തെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിച്ചു. നിരന്തരം മൂവാറ്റുപുഴ നേരിടുന്ന വെള്ളക്കെട്ടിന്റെ പ്രശ്നത്തിന് കാരണം മലങ്കര ഡാമിലെ ഉയര്‍ന്ന ജലനിരപ്പാണ്.
മലങ്കര ഡാമിലെ ജലനിരപ്പ് താഴ്ത്തുക. മൂവാറ്റുപുഴ ആറിലെയും അതിലേക്ക് വെള്ളം ഒഴുകിയെത്തുന്ന ചെറിയ തോടുകളിലെയും എക്കല്‍ നീക്കം ചെയ്യാനും ആഴം കൂട്ടാനും കൂടാതെ കായനാട് ചെക്ക് ഡാമിന്റെ അശാസ്ത്രീയത പരിഹരിച്ച് ഷട്ടര്‍ സ്ഥാപിക്കുക തുടങ്ങി മൂന്ന് കാര്യങ്ങളായിരുന്നു പ്രധാന ആവശ്യം. ചെക്ക് ഡാമിന്റെ സാങ്കേതികത്വം പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെത്തി. പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും എംഎല്‍എ പറഞ്ഞു. .മനുഷ്യ സഹഹജമായി ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നു എന്നത് സന്തോഷകരമാണെന്ന് മാത്യു കുഴല്നാടന് എംഎല്‍എ പറഞ്ഞു.


