കൊച്ചി: സ്കൂള്‍ മേളകളിലെ പാചകപ്പുരയിലേക്കില്ലെന്ന തീരുമാനം മാറ്റി പഴയിടം മോഹനൻ നമ്പൂതിരി. എറണാകുളം റവന്യൂ ജില്ലാ ശാസ്ത്രമേളയുടെ പാചക ചുമതല ഏറ്റെടുത്താണ് സ്കൂള്‍ മേളകളുടെ ഊട്ടുപുരയിലേക്ക് പഴയിടവും സംഘവും വീണ്ടമെത്തുന്നത്.പഴയിടത്തിൻറെ ട്രേഡ് മാര്‍ക്കായ വിഭവസമൃദ്ധമായ സദ്യ തന്നെയാണ് ഹൈലൈറ്റ്. ഈ മാസം കളമശ്ശേരിയില്‍ നടക്കുന്ന സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തിനും പഴയിടം ഭക്ഷണമൊരുക്കും. ശാസ്ത്രമേള ഉള്‍പ്പെടെയുള്ള സ്കൂള്‍ മേളകളില്‍ പഴയിടം സദ്യയൊരുക്കിയതിന് പിന്നാലെ ഇത്തവണത്തെ സംസ്ഥാന സ്കൂള്‍ കലോത്സവത്തിനും പഴയിടം രുചിയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

