മൂവാറ്റുപുഴ:എൻ സി സി 18 കേരള ബറ്റാലിയൻ ഏർപ്പെടുത്തിയ പ്രഥമ അവാർഡ് നിർമ്മല ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി യൂണിറ്റ് ന് എൻ സി സി 18 കേരള ബെറ്റാലിയൻ മൂവാറ്റുപുഴയുടെ കീഴിലുള്ള 22 എൻസിസി യൂണിറ്റുകളുടെ 2022-23 പ്രവർത്തന വർഷത്തെ സമഗ്ര പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി യാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ നടന്ന ചടങ്ങിൽ വച്ച അവാർഡ് നൽകി. നിർമ്മല സ്കൂളിൽ നടക്കുന്ന സ്വീകരണ പരിപാടികൾക്ക് സ്കൂൾ പ്രിൻസിപ്പൽ ഫാദർ ആന്റണി പുത്തൻകുളം നേതൃത്വം നൽകി. മൂവാറ്റുപുഴ നിർമല സ്കൂളിലെ എൻ സി സി ഓഫീസർ ജോബി ജോർജ് ഈ അവാർഡ് കരസ്ഥമാക്കിയ കുട്ടികളെ അഭിനന്ദിച്ചു.
എം പി ടി എ പ്രസിഡണ്ട് എൽ.പി.ജിബിൻ ആശംസകൾ അർപ്പിച്ചു. സംസ്ഥാന ജൂനിയർ അമച്വർ മീറ്റിൽ ഷോട്ട് പുട്ടിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ നിർമ്മല ഹൗസ് പ്രിൻസിനെ ചടങ്ങിൽ ആദരിച്ചു. പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.


