മൂവാറ്റുപുഴ: മൂവാറ്റുപുഴ പാലത്തിന്റെ അപ്രോച്ച് റോഡില്‍ വലിയ കുഴി രൂപപ്പെട്ടു. ഇന്നലെ രാത്രിയോടെയാണ് ചെറിയ വിള്ളല്‍ കണ്ടെത്തിയത്. ഇന്ന്പുലര്‍ച്ചയോടെ കുഴി വലുതായി. ഇവിടെ പൊതുമരാമത്ത് വകുപ്പ് പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പരിശോധന നടത്തുകയാണ്. സ്ഥലത്ത് മാത്യുകുഴല്നാടന് എംഎല്‍എയും പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്ക് പുറമേ ബിഎസ്എന്‍എല്‍, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ക്യാമ്പ് ചെയ്യുകയാണ്. ഇതു വഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു. ജെസിബി ഉപയോഗിച്ച് കുഴിയുടെ ആഴമളന്നാണ് പരിശോധന. കുഴിയുടെ താഴ്ച്ചയില്‍ ബിഎസ്എന്‍എല്ലിന്റെ ബോക്സുണ്ട്. ഇതാണ് താഴേക്കിരുന്നത്. പാലത്തിന്റെ 5 മീറ്റര്മാത്ര അകലെയാണ് നിലവില്‍ കുഴിയുള്ളത്.

