അതിഥി തൊഴിലാളി ക്യാമ്പുകളിലും, നിര്‍മ്മാണ സൈറ്റു കളിലും തൊഴില്‍ വകുപ്പിന്റെ വ്യാപക പരിശോധന. സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയുടെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ ലേബര്‍ ക്യാമ്പകളിലും നിര്‍മ്മാണ സൈറ്റുകകളിലും റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ പി. ആര്. ശങ്കറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. കാക്കനാട്, കളമശ്ശേരി മേഘലകളിലായിരുന്നു പരിശോധന. തൊഴിലാളികളുടെ താമസ സ്ഥലത്തെ ശുചിത്വം, തൊഴിലാളികള്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ കരാറുകാര്‍ നല്കുന്നുണ്ടോ, തൊഴിലാളികള്‍ക് മതിയായ വേതനം ലഭിക്കുന്നുണ്ടോ, തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ സംഘം പരിശോധിച്ചത്. ജില്ലാ ലേബര്‍ ഓഫീസര്‍ പി. ജി.വിനോദ് കുമാര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

