ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ നിന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് 800 കിലോ പഴകിയ മീന്‍ പിടിച്ചു. വെങ്ങല്ലൂര്‍ മത്സ്യചന്തയിലേക്ക് മീനുമായി എത്തിയ വാനില്‍ നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് വാന്‍ തടയുകയും തുടര്‍ന്ന് പരിശോധിക്കുകയും ചെയ്ത പ്പോഴാണ് പഴകിയ മീന്‍ ശേഖരം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് തന്നെ ഭക്ഷ്യ സുരക്ഷ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഒരു മാസത്തോളം പഴക്കമുള്ള ആവോലി, വറ്റ എന്നീ മീനുകളാണ് വാനിലുണ്ടായിരുന്നത്. മീന്‍ കയറ്റി അയച്ച കൊച്ചിയിലെ ഏജന്‍സിക്ക് എതിരെ കേസെടുക്കുമെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചു. പിടിച്ചെടുത്ത മീന്‍ നശിപ്പിച്ചു.