
മൂവാറ്റുപുഴ:പായിപ്ര പഞ്ചായത്തിലെ ത്യക്കളത്തുരിലെ പ്ലാച്ചേരി മലയിൽ നിയമ വിരുദ്ധമായി മലതുരക്കുന്ന ഭൂമാഫിയക്കെതിരെ റെവന്യു വകുപ്പ് നടപടി തുടങ്ങി.
ജില്ലാ പഞ്ചായത്ത് അംഗവും സി പി ഐ ജില്ലാ എക്സികുട്ടീവ് അംഗവുമായ എൻ.അരുണിന്റെ ഇടപെടലിലാണ് റെവന്യൂ വകുപ്പ് സ്ഥലത്ത് മിന്നൽ പരിശോധന നടത്തിയത്.
തിങ്കളാഴ്ച ആർ.ഡി.ഒയുടെ നേതൃത്വത്തിൽ ഇവിടെ നടന്ന റെയ്ഡിൽ ഒരു ജെ സി ബി പിടികൂടി.
ഏക്കറ് കണക്കിന് വരുന്ന തൃക്കളത്തൂർ പ്ലാച്ചേരി മല തുച്ചമായ വിലക്ക് കൈക്കലാക്കിയ ഭൂമാഫിയകളാണ് മല തുരന്ന് നശിപ്പിച്ചിട്ടുള്ളത്.
ഇവരെ നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ സർക്കാർ അനുമതിയോടു കൂടിയാണ് പ്രവർത്തനം നടക്കുന്നത് എന്ന് പറഞ്ഞൊഴിയുകയായിരുന്നു. തുടർന്ന് പ്രദേശവാസികൾ പലവട്ടം അധികൃതരെ വിവരം അറിയിച്ചുവെങ്കിലും നടപടി ഉണ്ടായില്ലന്ന് നാട്ടുകാർ പറയുന്നു.അവധി ദിവസങ്ങളുടെ മറവിലാണ് മല തുരക്കൽ നടത്തിയിട്ടുള്ളത്.ആർ.ഡി.ഒ നേരിട്ട് സ്ഥലത്തെത്തിയാണ് നടപടി എടുത്തത്.


