കൊച്ചി: നവകേരള സദസ് ഇന്ന് സമാപിക്കും. എറണാകുളം ജില്ലയിലെ നവകേരള സദസ് ഇന്നും തുടരും. തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിലാണ് ചൊവ്വാഴ്ച സദസ് നടക്കുക.
തൃപ്പുണിത്തുറ നിയോജക മണ്ഡലത്തിലെ നവകേരള സദസ് പുതിയകാവ് ക്ഷേത്രം മൈതാനത്താണ് നടക്കുക. കുന്നത്തുനാട് മണ്ഡലത്തിന്റെ വേദി കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് മൈതാനമാണ്.
മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ഒന്നിച്ച് നവകേരള ബസിലാണ് സദസുകളിലേക്ക് എത്തുക. പുതിയതായി മന്ത്രിസഭയിലെത്തിയ കെ.ബി. ഗണേഷ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനും സദസിനെത്തും.കഴിഞ്ഞമാസം ഏഴുമുതല്‍ 10 വരെയായിരുന്നു ജില്ലയിലെ പര്യടനം. എന്നാല്‍ സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് ജില്ലയിലെ നാല് മണ്ഡലത്തിലെ സദസ് മാറ്റിവയ്ക്കുകയായിരുന്നു.