മൂവാറ്റുപുഴ : ബഡ്സ് സ്കൂളിലെ കുട്ടികള്‍ക്കൊപ്പം മാറാടി പഞ്ചായത്തിന്റെ വേറിട്ട ഓണാഘോഷം. മാവേലി മന്നനൊപ്പം വൈകല്യങ്ങള്‍ മറന്ന് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചായിരുന്നു ഓണാഘോഷം നടന്നത്. ആഘോഷ പരിപാടികളില്‍ കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒപി ബേബി ഓണാഘോഷം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാര്‍മാരായ പി പി ജോളി, ജിഷ ഷിജോ, പി പി ജോളി, അംഗങ്ങളായ അജി സാജു , ഷൈനി മുരളി, സരള രാമന് നായര്‍ , ഷിജി മനോജ് . സിജി ഷാമോന്, സെക്രട്ടറി ബിനോയി മത്തായി, അധ്യാപിക ഷില്‍ജോ ഷിനു എന്നിവര്‍ സംസാരിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ ഓണ സദ്യയും ഒരുക്കിയിരുന്നു


