മൂവാറ്റുപുഴ മേള ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റിയുടെ പ്രസിഡന്റായി സുര്‍ജിത് എസ്തോസിനെയും സെക്രട്ടറിയായി മോഹന്‍ദാസ് എസും തെരഞ്ഞെടുക്കപ്പെട്ടു. വി. എ. കുഞ്ഞുമൈതീനാണ് ട്രഷറാര്‍. പി. എം. ഏലിയാസ് (വൈസ് പ്രസിഡന്റ്), ടി. പി. ജിജി (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. മുഖപത്രമായ വോയ്സ് ഓഫ് മേളയുടെ ചീഫ് എഡിറ്ററായി പി. എ. സമീറിനെയും തെരഞ്ഞെടുത്തു. അഡ്വ. അജിത് എം. എസ്., അജ്മല്‍ ചക്കുങ്ങല്‍, അശോക് കുമാര്‍ ബി., അഡ്വ. കെ. എച്ച്. ഇബ്രാഹിം കരിം, അഡ്വ. ജോണി ജോര്‍ജ്ജ്, പ്രിജിത് ഒ. കുമാര്‍, ഫഹദ് ബിന്‍ ഇസ്മായില്‍, മൃദുല്‍ ജോര്‍ജ്ജ്, രഞ്ജിത് പി. കല്ലൂര്‍, വിജയകുമാര്‍ കെ ബി., സ്മിത്ത് വര്‍ഗീസ് പാലപ്പുറം എന്നിവരാണ് ഭരണസമിതിയംഗങ്ങള്‍.

