പിറവം:രാമമംഗലം ഹൈസ്കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സീനിയര്‍ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി.സ്കൂള്‍ അങ്കണത്തില്‍ നടത്തിയ പരേഡില്‍ രാമമംഗലം ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് രാജേഷ് കുമാര്‍. വി മുഖ്യാതിഥിയായിരുന്നു. ഹെലന് എലിസിബത്ത് റെനി പരേഡ് കമാന്‍ഡറായും ശ്രീലക്ഷ്മി നിഷാദ് അണ്ടര്‍ കമാന്‍ഡറായും അന്ന എല്‍ദോ, ദുര്‍ഗ്ഗ സന്തോഷ്,ക്രിസ് മാത്യൂസ്,അര്ജുന് അനീഷ് എന്നിവര്‍ പ്ലട്ടുണ്‍ ലീഡേഴ്സായും പരേഡ് നയിച്ചു.
പരിശീലനം കാലഘട്ടത്തില്‍ തങ്ങള്‍ സ്വായത്വമാക്കിയ അറിവുകള്‍ സമൂഹ നന്മക്കായി പ്രയോജനപ്പെടുത്തും എന്ന് പ്രതിജ്ഞ ചെയ്തു . സബ് ഇന്‍സ്പെക്ടര്‍ ജിന്സണ് പി എം പ്രതിജ്ഞ ചൊല്ലി കൊടുത്തു.ഒന്‍പത് വര്‍ഷം എസ് പി സി കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ ആയിരുന്ന സ്മിത കെ വിജയനെ പരിപാടിയില്‍ വെച്ച് ആദരിച്ചു.
പാമ്പാക്കുട ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത പൗലോസ്, രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി സ്റ്റീഫന്‍,വൈസ് പ്രസിഡന്റ് മേരി എല്‍ദോ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജിജോ എലിയാസ്, വാര്‍ഡ് മെമ്പര്‍ അന്റോസ് പി സ്കറിയ,മാനേജര്‍ അജിത്ത് കല്ലൂര്‍,പിടിഎ പ്രസിഡന്റ് രതീഷ് കലാനിലയം, ഹെഡ്മിസ്ട്രസ്സ് സിന്ധു പീറ്റര്‍,കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ അനൂബ് ജോണ്‍,സ്മിനു ചാക്കോ,സ്മിത കെ വിജയന് ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരായ സുരേഷ് ചന്ദ്രന്, രാധിക റ്റി . കെ എന്നിവര്‍ പങ്കെടുത്തു.


