എസ് എന്‍ ഡി പി യൂണിയന് സെക്രട്ടറി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കള്ളക്കേസില്‍ കുടുക്കുമോയെന്ന ഭയത്തിലാണ് മഹേശന് ആത്മഹത്യ ചെയ്തത്.
മൈക്രോ ഫിനാന്‍സുമായി മഹേശന് ബന്ധമില്ല. അദ്ദേഹം തെറ്റ് ചെയ്തിട്ടില്ല. എന്നാല്‍ കേസില്‍ അറസ്റ്റ് ഉണ്ടാകുമെന്ന് മഹേശന് ഭയന്നിരുന്നു. മഹേശന് മൈക്രോഫിനാന്‍സ് കോര്‍ഡിനേറ്റര്‍ മാത്രമാണ്. ഭരണത്തില്‍ സ്ഥാനമാനങ്ങള്‍ ലഭിക്കാത്ത ചിലര്‍ മഹേശനെതിരെ പ്രചാരണം നടത്തിയിരുന്നു.
മഹേശനെ തകര്‍ത്തതിന് പിന്നില്‍ സുഭാഷ് വാസു, എസ് രാജീവന് എന്നിവരടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്നും വെള്ളാപ്പള്ളി ആരോപിച്ചു. മഹേശന് തന്നെ കാണാന്‍ വന്നിട്ടില്ല, ഫോണ്‍ ചെയ്യാറുണ്ട്. താന്‍ ഉയര്‍ത്തികൊണ്ടുവന്നയാളാണ് മഹേശന്. അറസ്റ്റ് ചെയ്താല്‍ ആത്മഹത്യ ചെയ്യുമെന്ന് മഹേശന് പറഞ്ഞിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.


