ആലപ്പുഴ : പുന്നപ്രയില്‍ അറുപത്തിയഞ്ചുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കിടപ്പുരോഗിയായ സെബാസ്റ്റ്യന്‍ മരിച്ചത് വാക്കര്‍ കൊണ്ടുള്ള അടിയേറ്റാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞു. മകന് സെബിന് ക്രിസ്റ്റിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കട്ടിലില്‍ നിന്ന് വീണ് മരിച്ചെന്നായിരുന്നു നേരത്തെ പൊലീസില്‍ അറിയിച്ചത്. കിടപ്പ് രോഗിയായിരുന്ന സെബാസ്റ്റ്യൻ ബുധനാഴ്ചയാണ് മരിച്ചത്.