ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ജയം ആവർത്തിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കഴിഞ്ഞ തവണ കൊടുങ്കാറ്റിലും എല്‍ഡിഎഫിനൊപ്പം ഉറച്ചുനിന്ന മണ്ഡലമാണ് ആലപ്പുഴയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാല്‍ ജയിക്കില്ലെന്ന പറഞ്ഞ എം.വി. ഗോവിന്ദൻ, അതിനാല്‍ കോണ്‍ഗ്രസിന് രാജ്യസഭയിലെ സീറ്റ് നഷ്ടമാകുമെന്ന സാഹചര്യവും ഉണ്ടാകില്ലെന്നും പറഞ്ഞു.

