മാധ്യമപ്രവര്ത്തകര്ക്കെതിരെയു പ്രതിഭ എംഎല്‍എ നടത്തിയ പരാമര്‍ശം അങ്ങേയറ്റം അപലപനീയമാണെന്ന് കെയുഡബ്ല്യുജെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. സ്വതന്ത്രമായും സത്യസന്ധമായും തൊഴിലെടുത്ത് ജീവിക്കുന്ന മാധ്യമപ്രവര്‍ത്തകരോടുള്ള വെല്ലുവിളിയാണ് യു പ്രതിഭ നടത്തിയത്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
ഉത്തരവാദിത്തപ്പെട്ട പൊതുപ്രവര്‍ത്തക എന്ന നിലയിലും നിയമസഭാംഗം എന്ന നിലയിലും പ്രതിഭ തെറ്റ് തിരുത്തി കേരളത്തിലെ മാധ്യമ സമൂഹത്തോട് ഖേദം പ്രകടിപ്പിക്കണമെന്നും തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.