കൊച്ചി: മഴ പെയ്താല്‍ നഗരം രൂക്ഷമായ വെള്ളക്കെട്ടില്‍. ഇതിന് ശാശ്വത പരിഹാരം വേണമെന്ന് നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സിറ്റി ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. കോടികള്‍ മുടക്കി സിഎസ്എംഎല്‍ ഒട്ടേറെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും ഫലത്തില്‍ യാതൊരു പ്രയോജനവും കൊച്ചി നഗരത്തിന് ഉണ്ടായിട്ടില്ല എന്ന് യോഗം കുറ്റപ്പെടുത്തി.
അശാസ്ത്രീയമായ കാന നിര്‍മാണവും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയുമാണ് വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാതിരിക്കുന്നതിന് കാരണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
നികുതി ദായകരുടെ പണം നിരുത്തരവാദ പരമായി ദുര്‍വ്യയം ചെയ്യുന്ന ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ജോയി ഇളമക്കരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ചെയര്മാന് കുരുവിള മാത്യൂസ് ഭാരവാഹികളായ എം എന്‍ ഗിരി, എന്‍എന്‍ ഷാജി, അയൂബ് മേലേടത്ത്, ആന്റണി ജോസഫ് മണവാളന്, സുധീഷ് നായര്‍, ഉഷാ ജയകുമാര്‍, എംജെ മാത്യു, ഷക്കീല മറ്റപ്പള്ളി, പിഏ റഹിം, അജിത്ത് മാത്യു ജേക്കബ്, പിഎസ്സി നായ, ജേക്കബ്ബ് ഫിലിപ്പ്, മിനു പോള്‍ എന്നിവര്‍ പ്രസംഗിച്ചു.


