എറണാകുളം: ഓണത്തിന്റെ വരവറിയിച്ചു കൊണ്ട് അത്തം നാളില്‍ എറണാകുളം ജില്ലാ പഞ്ചായത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഓണ വിളക്ക് തെളിയിച്ചു കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അദ്ദേഹം പ്രതീകാത്മകമായി മഹാബലി വേഷധാരിയ്ക്ക് കിരീടം കൈമാറി. കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് വിപുലമായി ഓണം ആഘോഷിക്കുന്ന വേളയില്‍ ഏവര്‍ക്കും നന്മയുണ്ടാകട്ടെ എന്ന് അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് ചെണ്ടമേളത്തിന്റെയും ഓണപ്പാട്ടിന്റെയും അകമ്പടിയോടെ ജില്ലാ ഭരണ കേന്ദ്രത്തിലേക്ക് ഘോഷയാത്രയായി മഹാബലിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഭരണ സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും എത്തി. അവരെ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ചേംബറില്‍ സ്വീകരിക്കുകയും ഓണാംശംസകള്‍ നേരുകയും ചെയ്തു. ശേഷം സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളില്‍ മഹാബലി എത്തി ആശംസകള്‍ നേര്‍ന്നു.
ഓണത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ടിരിക്കുന്ന തൃക്കാക്കരയില്‍ സ്ഥിതി ചെയ്യുന്ന ജില്ലാതല പ്രാദേശിക സര്‍ക്കാര്‍ എന്ന നിലയില്‍ ജില്ലയിലെ ഓണാഘോഷത്തില്‍ മുഖ്യമായ ഒരു നേതൃത്വം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ഈ വര്‍ഷം ഓണാഘോഷത്തിന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നിന്നും തുടക്കം കുറിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.
ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് വിവിധ കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും മത്സരങ്ങളില്‍ പങ്കെടുത്തു.
വൈകിട്ട് നടന്ന സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. തൃക്കാക്കര മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന് മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ് ഓണ സന്ദേശം നല്കി.
ആഘോഷ കമ്മിറ്റി ചെയര്‍മാനും വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സനുമായ റാണിക്കുട്ടി ജോര്‍ജ്, കമ്മിറ്റി ചെയര്മാന്മാരായ ആശാസനില്‍, എം ജെ ജോമി, ഡോണോ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മനോജ് മുത്തേടന്‍, അനില്‍കുമാര്‍, കെവി രവീന്ദ്രന്, മുന്‍സിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ ഉണ്ണി കാക്കനാട്, ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനറും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുമായ ജോബി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.


