പെരുമ്പാവൂര്‍: എം.ജി യൂണിവേഴ്സിറ്റി ബി.എ. ആര്‍ക്കിയോളജി & മ്യൂസിയോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഫാത്തിമ മറിയം, അഞ്ചാം ക്ലാസ് മുതല്‍ അറബി ഒന്നാം ഭാഷയായി എടുത്ത് എല്ലാ വിഷയങ്ങള്‍ക്കും 10 ആം ക്ലാസ്സില്‍ എ പ്ലസ് കരസ്ഥമാക്കിയ ഒക്കല്‍ എസ്.എന്‍.എച്ച്.എസ്.എസിലെ ശ്രീപാര്‍വ്വതിയെയും കെ.എം. സീതി സാഹിബ് സ്മാരക ജനകീയ വായനശാലയുടെ നേതൃത്വത്തില്‍ ആദരിച്ചു.
പി.വി. ശ്രീനിജിന്‍ എം.എല്‍.എ. പൊന്നാടയും പുരസ്ക്കാരവും സമര്‍പ്പിച്ചു. വായനശാല പ്രസിഡന്റ് കെ.എ. നൗഷാദ് മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപാല്‍ ഡിയോ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാജിത നൗഷാദ്, മാറംപള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ഇ കെ.അബൂബക്കര്‍, സി.പി.എം ലോക്കല്‍ കമ്മിറ്റി മെമ്പര്‍ കെ.എം യൂനുസ്, കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് സെയ്തുമുഹമ്മദ് കൂറക്കാടന്‍, സാദിഖ് അപ്പേലി, സുബൈര്‍ വെളുത്തേടത്ത്, ഇസ്മയില്‍ പളളിപ്രം എന്നിവര്‍ സംസാരിച്ചു.