കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നണി പോരാളിയായി കെഎസ്യു നേതാവ്. കോവിഡ് രണ്ടാം തരംഗം തുടങ്ങിയത് മുതല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നണി പോരാളിയായി പ്രവര്‍ത്തിക്കുകയാണ് കെഎസ്യു ജില്ലാ സെക്രട്ടറി റംഷാദ് റഫീക്ക്. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ 24 മണിക്കൂറും ലഭ്യമായ ആംബുലന്‍സിന്റെ സാരഥികൂടെയാണ് റംഷാദ്.
കോവിഡ് പോസറ്റീവായവരുടെ ശവസംസ്കാര ചടങ്ങുകള്‍ക്കും പോസിറ്റീവായവരുടെ വീട്ടിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനും, അണുനശീകരണം നടത്തുന്നതിനും എംപിയുടെ മെഡിക്കല്‍ സഹായമെത്തിക്കുന്നതിലും മുന്പിലുണ്ട് ഈ കെഎസ്യു നേതാവ്.


