മൂവാറ്റുപുഴ: നഗരത്തിലെനീര്ച്ചാലുകളുടെ ശൃംഖലകള്‍ പൂര്‍ണ്ണമായും വീണ്ടെടുത്ത് നീരൊഴുക്ക് പുനഃസ്ഥാപിക്കുന്നത് ലക്ഷ്യമിട്ട് മൂവാറ്റുപുഴ നഗരസഭ ആവിഷ്ക്കരിച്ച’തെളിനീര് ഒഴുകും മൂവാറ്റുപുഴ’പദ്ധതിക്ക് തുടക്കമായി.
പുരാതനമായ കിഴുക്കാവില്‍ തോട് ശുചീകരിച്ച് കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. മൂവാറ്റുപുഴ ആറിലേക്ക് ഒഴുകി എത്തുന്ന തോട് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരുന്നു. പ്ലാസ്റ്റിക് മാലിന്യം അടക്കം അടിഞ്ഞ് കൂടിയതോടെ തോടിന്റെ നീരൊഴുക്കും തടസപ്പെട്ടിരുന്നു. നഗരസഭ ശുചീകരണ തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, നാട്ടുകാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു തോട് ശുചീകരിച്ചത്. ഇ.ഇ.സി. മാര്‍ക്കറ്റ് മുതല്‍ പുഴയില്‍ എത്തിചേരുന്ന കൊച്ചങ്ങാടി വരെയുളള തോട് ഭാഗമാണ് വൃത്തിയാക്കിയത്.
ശുചീകരണ പ്രവര്‍ത്തനം നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് ഉദ്ഘാടനം നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി നഗരത്തിലെ മുഴുവന്‍ കൈവഴികളും മാലിന്യ മുക്തമാക്കി ശുദ്ധീകരിക്കും. ഇതോടൊപ്പം തോടുകളുടെ സംരക്ഷണ ഭിത്തി നിര്‍മ്മിക്കും.ഹോട്ടലുകള്‍, ആശുപത്രികള്‍, വിവിധ സ്ഥാപനങ്ങള്എന്നിവയില് നിന്നുംപൊതു ഓടകളിലേക്കും പുഴയിലേക്കും തോടുകളിലേക്കുംമാലിന്യം ഒഴുക്കുന്നത്തടയും. നഗരത്തിലെ മുഴുവന്‍ ഓടകളിലെയുംസ്ലാബ് നീക്കം ചെയ്തുപരിശോധന നടത്തും.
ഏതെങ്കിലും സ്ഥാപനത്തില്‍ നിന്നുള്ള മലിന ജലമോ മറ്റ് മാലിന്യങ്ങളോ ഓടയിലേക്ക് ഒഴുക്കുന്നത് കണ്ടെത്തിയാല്‍ നടപടി എടുക്കും. ശുചിത്വ മിഷന്റയും തൊഴിലുറപ്പ് പദ്ധതിയുടെയുംസാധ്യതകള്പ്രയോജനപ്പെടുത്തും. കാലവര്‍ഷം ആരംഭിക്കുന്നതിനുമുമ്പ് നഗരത്തിലെ മുഴുവന്കൈത്തോടുകളും തോടുകളും മൂവാറ്റുപുഴയാറും ശുദ്ധീകരിക്കും. വരും ദിവസങ്ങളില്‍ മണിയന് തോട്, തൃക്ക, കടാതി, കിഴക്കേച്ചാല്‍ തോടുകളുടെ ശുചീകരണവും പൂര്‍ത്തിയാക്കും.
ജെ.സി.ബി. അടക്കമുള്ളയന്ത്ര സഹായത്തോടെ ആയിരിക്കും ശുചീകരണം. കിഴക്കേച്ചാല്‍ തോട്ടില്‍ കയര്‍ ഭൂവസ്ത്രം സ്ഥാപിക്കും.മൂവാറ്റുപുഴ ആറില്‍ പുഴയിറമ്പിലും മറ്റുംഅടിഞ്ഞു കൂടിയിരിക്കുന്നഎക്കലും ചളിയും നീക്കം ചെയ്യും. മൂവാറ്റുപുഴയുടെകുടിവെള്ള സ്രോതസ്സംരക്ഷിക്കുന്നതിനുംപുഴയിലെ നീരൊഴുക്ക്സുഗമമാക്കുന്നതിനുംഎക്കല് നീക്കംചെയ്യുന്നതോടെ കഴിയും.
പുഴ മലിനീകരണവുമായി ബന്ധപ്പെട്ട ഏതാനും മാസം മുമ്പ് മൂവാറ്റുപുഴ നിര്‍മല കോളേജ് വിദ്യാര്‍ത്ഥികള്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ പ്രശ്നങ്ങള്ക്ക്പരിഹാരമുണ്ടാക്കും. പ്രധാന തോടുകളിലേക്കും പുഴയിലേക്കുംസ്ഥാപനങ്ങള്മാലിന്യം ഒഴുക്കുന്നത് സര്‍വേയില്‍ കണ്ടെത്തിയിരുന്നു.ഇവയെല്ലാം പൂര്‍ണ്ണമായും ഒഴിവാക്കുംമെന്നും നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് വ്യക്തമാക്കി.
സ്റ്റാന്റിംങ് കമ്മിറ്റി ചെയര്മാന്മാരായ അജി മുണ്ടാട്ട്, പി.എം. അബ്ദുള്‍ സലാം, രാജശ്രീ രാജു, പ്രതിപക്ഷ നേതാവ് ആര്. രാകേഷ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സുധ രഘുനാഥ്, അമല്‍ ബാബു, അസംബീഗം, മീര കൃഷ്ണന്, ജോയിസ് മേരി ആന്റണി, വി.എ. ജാഫര്‍ സാദിഖ്, പി.വി. രാധാകൃഷ്ണന്, ജോളി മണ്ണൂര്‍,സി ഡി എസ്സ് ചെയര്‍പേഴ്സണ്‍ പി പി നിഷ തുടങ്ങിയവര്‍ പ്രസംഗിച്ചു.