എറണാകുളം: മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി യു.ഡി.എഫിലെ ജോസ് ആഗസ്റ്റിനെ തിരഞ്ഞെടുത്തു. വോട്ടെടുപ്പിലൂടെയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ഏഴ് വോട്ടുകള്‍ ആണ് ജോസ് നേടിയത്. എതിര് സ്ഥാനാര്‍ഥി എം.എം മുഹമ്മദ് ആറ് വോട്ടുകള്‍ നേടി.
