എറണാകുളം: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫ് അംഗം മേരി ദേവസിക്കുട്ടിയെ തിരഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന വോട്ടെടുപ്പില്‍ മേരി ദേവസിക്കുട്ടി 9 വോട്ട് നേടി. എല്‍.ഡി എഫ് പ്രതിനിധിയായി മത്സരിച്ച ആന്‍സി ഡി ജോ മൂന്ന് വോട്ട് നേടി. ഒരു പഞ്ചായത്തംഗം വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.
