പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ മുപ്പിൽ
നായർ കുടുംബത്തിന്റെ ഭൂമി രജിസ്ട്രേഷൻ
നിർത്തി വെക്കാൻ പാലക്കാട് ജില്ലാ കലക്ടർ
ഉത്തരവിട്ടു. മുപ്പിൽ നായർ കുടുംബത്തിന്റെ
പേരിൽ ഉള്ള ഭൂമി രജിസ്ട്രേഷൻ, കൈവശം
ഇരിക്കുന്ന ഭൂമിയുടെ രജിസ്ട്രേഷൻ എന്നിവ
പൂർണ്ണമായും നിർത്തിവെക്കാൻ രജിസ്ട്രേഷൻ
വകുപ്പിന് ജില്ലാ കലക്ടർ നിർദ്ദേശം നൽകി.
കോട്ടത്തറ വില്ലേജിൽ മണ്ണാർക്കാട് മൂപ്പിൽ നിയരുടെ അവകാശികൾ 575 ഏക്കർ ഭൂമി വിൽപ്പന നടത്തിയതിനെ തുടർന്ന് ലഭിച്ച് പരാതിയെ തുടർന്നാണ് നടപടി. മൂപ്പിൽ നായർ കുടുംബത്തിൻറെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട സുപ്രധാന കണ്ടെത്തൽ പുറത്തുവിട്ടിരുന്നു. കൂടുതൽ കൈമാറ്റവും പത്ത് ഏക്കര്‍ വീതമുള്ളതാണ്. അട്ടപ്പാടി, തമിഴ്നാട് സ്വദേശികളുടെ പേരിലാണ് ഭൂമി പതിച്ചത്
ഭൂപരിഷ്കരണ നിയമം ലംഘിച്ച് വൻ തോതിൽ
ഭൂമി വിൽപ്പന നടന്നിരുന്നു. ഒരു ദിവസം തന്നെ
നിരവധി രജിസ്ട്രേഷൻ നടന്നത് വിവാദമായിരുന്നു.
ഭൂമി രജിസ്ട്രേഷനും കൈമാറ്റവും പാടില്ലെന്നാണ്
ജില്ലാ കലക്ടറുടെ ഉത്തരവ്.


