മൂന്നാറിന്റെ കവാടമായ നേര്യമംഗലത്ത് അടിവാരത്ത് പ്രവര്‍ത്തിയ്ക്കുന്ന ചുരം ആര്‍ട്ട് ഗാലറിയില്‍ 10 + 1 കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 10 ചിത്രകാരന്മാരുടെ ആര്‍ട്ട് എക്സ് ബിഷന്‍ 26 ന് കേരള ലളിതകലാ അക്കാദമി സെക്രട്ടറി ബാലമുരളി കൃഷ്ണന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സിനിമാ സീരിയല്‍ ആര്‍ട്ടിസ്റ്റ് ഷെറിന്, കേരള ലളിതകലാ അക്കാദമി സ്റ്റേറ്റ് അവാര്‍ഡ് വിന്നര്‍ ബിജി ഭാസ്കര്‍, പ്രമുഖ വ്യാപാരി ബോസ് വെല്‍ ജോണ്‍, കവി മൊയ്തീന് നേര്യമംഗലം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കോ-ഡിനേറ്റര് ശ്രീകാന്ത് നെട്ടൂര്‍ സ്വാഗതം പറഞ്ഞു. ഐസക് നെല്ലാട് അദ്ധ്യക്ഷനായി.
ചിത്രകാരന്മാരായ ബേബി മണ്ണത്തുര്‍, ഗോപി സംക്രമണം, തിലക് രാജ്, അക്ബര്‍ നേര്യമംഗലം തുടങ്ങിയവരും പങ്കെടുക്കുന്ന ചിത്രകാരന്മാരായ രമണന് വാസുദേവന്‍, വിജയന് ബാലകൃഷ്ണന് , സുഭാഷ് ബാലന്, ഗോപി കൃഷ്ണന് TV, ലിന്‍സി മോള് K മാത്യു, നിര്‍മ്മല്‍ സിബി മാത്യു ജയ്സന് ജോസഫ്, രഞ്ജിത് PV, അനി കൃഷ്ണന് എരമല്ലൂര്‍, ആന്ജെലോ ജോയ് , നവീന്‍ പ്രകാശ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പ്രദര്‍ശന സമയം 9-30 to 5- 30 വരെ. പ്രവേശനം സൗജന്യമാണ്. മിതമായ വിലയ്ക്ക് ചിത്രങ്ങള്‍ വാങ്ങാന്‍ സൗകര്യമുണ്ട്.


